കോട്ടയം : തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ജനുവരി 31ന് കൊടിയേറി ഫെബ്രുവരി ഏഴിന് ആറോട്ടോടെ സമാപിക്കും.
31 ന് രാത്രി ഏഴിന് കണ്ഠരര് മോഹനരുടെ കാർമികത്വത്തില്‍ കൊടിയേറ്റ്. 7.30 മുതല്‍ തിരുവാതിര, 8.30ന് ആനന്ദ നടനം. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ ഉത്സവബലിദർശനം. രാത്രി ഏഴിന് തിരുവാതിര.
7.30 മുതല്‍ സമ്ബ്രദായ ഭജൻസ്. ഫെബ്രുവരി രണ്ടിന് രാത്രി 7.30 മുതല്‍ സംഗീത സദസ്, 8.30 മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍. നാലാം ഉത്സവം രാത്രി എട്ടുമുതല്‍ കഥകളി നിഴല്‍കൂത്ത്. അഞ്ചാം ഉത്സവം രാത്രി 8 ന് നങ്ങ്യാർ കൂത്ത്.
9 മുതല്‍ സംഗീത സദസ്. ആറാം ഉത്സവം രാത്രി 7.30 മുതല്‍ രാജശ്രീവാര്യരുടെ ഭരതനാട്യം. ഏഴാം ഉത്സവം പള്ളിവേട്ട. വൈകിട്ട് 6 ന് കാർത്തിക വിളക്ക്.
10.30 ന് പള്ളിവേട്ട പള്ളിനായാട്ട്. രാത്രി എട്ടുമുതല്‍ പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള. ഫെബ്രുവരി ഏഴിന് ആറാട്ട്. രാവിലെ 10.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ആറാട്ട് എഴുന്നള്ളിപ്പ്. 7.30 ന് ആറാട്ട് വരവേല്‍പ്പ്. മയിലാട്ടം ,ഘോഷയാത്ര, താലപ്പൊലി. കണ്വെൻഷൻ പന്തലില്‍ 7 മുതല്‍ ആറാട്ട് കച്ചേരി അക്കരൈയ് സിസ്റ്റേഴ്സ് (ചെന്നൈ) . 12ന് കൊടിയിറക്ക്.
