തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ബാർ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എക്സൈസ് മന്ത്രി എംബി രാജേഷ് മാത്രമല്ല, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കോഴ ഇടപാടില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡ്രൈ ഡേയില്‍ ഇളവു നല്‍കാനായി സ്വാധീനം ചെലുത്തിയത് ടൂറിസം മന്ത്രിയാണ്.
മദ്യ നയത്തില്‍ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോള്‍ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ടൂറിസം മന്ത്രി ആവശ്യപ്പെട്ടത് വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടല്ല. പകരം കോഴയില്‍ കണ്ണുവെച്ചാണ്.
മുഖ്യമന്ത്രി അറിയാതെ ഈ ഇടപാടുകളൊന്നും നടക്കില്ല. ഈ രണ്ടുമന്ത്രിമാരെയും മാറ്റി നിർത്തി ജുഡീഷ്യല്‍ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
