ഹൈദരാബാദ്: അമ്മാവൻ പവൻ കല്യാണിന്‍റെ രാഷ്ട്രീയ എതിരാളിയായ ശില്‍പ രവിചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ച് അല്ലു അർജുൻ ആന്ധ്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദ്യാലിലേക്ക് പോയത് മുതല്‍, മെഗാ കുടുംബവും അല്ലു കുടുംബവും തമ്മില്‍ അത്ര സുഖത്തില്‍ അല്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
അടുത്തിടെ, രാം ചരണ്‍ അല്ലു അർജുനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്നതാണ് ഈ അഭ്യൂഹങ്ങളെ ശക്തമാക്കുന്ന പുതിയ സംഭവം.
രാം ചരണ്‍ അല്ലു അര്‍ജുനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായും എന്നാല്‍ അല്ലു അര്‍ജുന്‍റെ സഹോദരൻ അല്ലു സിരീഷിനെ പിന്തുടരുന്നതായുമാണ് ഫാന്‍സ് കണ്ടെത്തിയത്.
രാം ചരണിന്‍റെ ഭാര്യ ഉപാസന കൊനിഡേല ഇപ്പോഴും അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. അല്ലു അർജുൻ ഇൻസ്റ്റാഗ്രാമില്‍ ഭാര്യ അല്ലു സ്നേഹ റെഡ്ഡിയെ അല്ലാതെ മറ്റാരെയും ഫോളോ ചെയ്യുന്നില്ല.
