സണ്ണി വെയ്ൻ, നരെയ്ൻ, ബാബു ആൻ്റണി ഗ്യാങ് ഒന്നിക്കുന്ന ചിത്രം; ‘ സാഹസം’ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു

സണ്ണി വെയ്ൻ- നരെയ്ൻ- ബാബു ആന്റണി കൂട്ടുകെട്ട് ഒന്നിക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഇന്ന് കൊച്ചിയിൽ വച്ചായിരുന്നു പൂജാ ചടങ്ങുകൾ. മേജർ രവി, ലിസ്റ്റിൻ സ്റ്റീഫൻ, പ്രൊഡ്യൂസർ റിനീഷ്, സംവിധായകൻ ബിബിൻ കൃഷ്ണ, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ്.

‘ഇവിടെ ഞങ്ങൾ എല്ലാവരും കൂടെ ഒരു സാഹസം കാണിക്കാൻ പോകുകയാണ്. ഇതിന്റെ സ്ക്രിപ്റ്റിൽ എനിക്ക് വിശ്വാസം ഉണ്ട്. ക്ലീൻ എന്റർടൈൻമെന്റ് ആവുമിത്. ഇതൊരു ബ്ലോക്ക്ബസ്റ്റർ മൂവിയാവും. ഓരോ സിനിമയിലേക്ക് എത്തുന്നത് നിമിത്തമാണ്. വളരെ എക്സൈറ്റഡായി ജോയിൻ ചെയ്ത ഒരു സിനിമയാണ്. വിജയിക്കുന്ന സിനിമയ്ക്ക് ഉള്ള എല്ലാ ചേരുവകളും ഉള്ള സ്ക്രിപ്റ്റാണ് ചിത്രത്തിലേത്. അതുകൊണ്ട് തന്നെ എക്സൈറ്റഡ് ആൻഡ് ഹാപ്പിയാണ്’, എന്നായിരുന്നു പൂജാ വേളയിൽ സണ്ണി വെയ്ൻ പറഞ്ഞത്.

‘ഒരു സിനിമ സംഭവിക്കുക എന്നത് തന്നെ സാഹസമാണ്. ഞാൻ എന്റെ സിനിമയ്ക്ക് ഇടാൻ വേണ്ടി നോക്കി വച്ചിരുന്നതാണ്. ഈ സിനിമയിലൂടെ അത് സംഭവിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവിധ ആശംസകളും’, എന്നായിരുന്നു നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും.

തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, യോഗ് ജാപീ, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, ടെസ്സ ജോസഫ്, ജീവ ജോസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടണ്ടിയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ- ശബരി.ഡിജിറ്റൽ പിആർഒ റിൻസി മുംതാസ്,ഡിജിറ്റൽ മാർക്കറ്റിങ്ങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.