അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരള പോലീസ്; വായടച്ചിരിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്ന് മാരാരുടെ പ്രതികരണം

തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖില്‍ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു കേരളാ പൊലീസ്. ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് പൊലീസ് ഇന്ന് രാവിലെ പൂട്ടിയത്.

 

തന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നുവെന്ന് അഖില്‍ മാരാർ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചു.