സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടി കളിക്കുന്നു; ഇന്നലെ കുത്തനെ കൂടിയതിന് പിന്നാലെ ഇന്ന് കുറഞ്ഞു

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് . 22 കാരറ്റ് സ്വർണം പവന് 1,11,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,885 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് മുന്നേറ്റത്തിൽ നിന്നും ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുടെ കുറവുമാണ് ഇന്നുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് പവന് 91,280 രൂപയും ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിനാകട്ടെ ഗ്രാമിന് 8,885 രൂപയും പവന് 71,080 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,730 രൂപയും പവന് 45,840 രൂപയുമാണ് ഇന്നത്തെ വില.

വെളളിവിലയിൽ ഇന്ന് കാര്യമായ മാറ്റം ഇല്ല. വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് ജനുവരി 29ന് 1,31,160 രൂപ എന്ന റെക്കോർഡും തൊട്ടു. അതിന് പിന്നാലെ കുറഞ്ഞ സ്വർണവില ഏറിയും കുറഞ്ഞും തുടരുകയാണ്.