പാലക്കാട് : തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തില്‍ 2015 ഒക്ടോബര്‍ 12ന് ക്യാമ്പസുകളിൽ ആഘോഷപരിപാടികള്‍ നിയന്ത്രിച്ച് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഇതും 2016 ജൂണ്‍ ആറിലെ ഭേദഗതി നിര്‍ദേശവും കര്‍ശനമാക്കാനാവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞദിവസം കോളജുകളില്‍ എത്തി.
ക്യാമ്പസിനകത്തോ പുറത്തോ പുറത്തുനിന്നുള്ള ഏജൻസികള്‍ വഴിയുള്ള പരിപാടികളോ, ഡിജെ -മ്യൂസിക് പോലെ പണം ചെലവാക്കിയുള്ള പരിപാടികളോ നടത്താൻ അനുവാദം നല്‍കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള കര്‍ശന നിര്‍ദേശം. 2015ലെ മാര്‍ഗരേഖയില്‍ ടെക് ഫെസ്റ്റുകള്‍ പോലുള്ളവ നിയന്ത്രിതമായി, സാങ്കേതിക കാര്യങ്ങളിലൊതുങ്ങി നടത്താമെന്നുണ്ടായിരുന്നെങ്കിലും 2016ല്‍ മാര്‍ഗരേഖ പുതുക്കിയപ്പോള്‍ പല ഇളവുകളും ഒഴിവാക്കി. ‘കോളജ് ഡേ’കള്‍ അതിരുവിടുന്നെന്ന ആശങ്കയെത്തുടര്‍ന്നാണ് 2016ല്‍ മാര്‍ഗരേഖയില്‍ തിരുത്തല്‍ വരുത്തിയത്.മാര്‍ഗരേഖയിലെ മുഖ്യ നിര്‍ദേശങ്ങള്‍.
