പത്തനംതിട്ട : ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പത്തനംതിട്ടയില്‍ കാമുകനും കൂട്ടാളികളും പൊലീസ് പിടിയിലായിലായി.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഇലന്തൂരില്‍ വച്ച് കേടായി വഴിയില്‍ കുടുങ്ങുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസാണ് വഴിയരികിലെ ഓട്ടോ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്.
