മലപ്പുറം: മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികൻ മരിച്ചു.
അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്.
പരിക്കേറ്റ മറ്റു രണ്ടുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമടുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറിന്റെ മുൻഭാഗത്തിനും കേടുപാട് സംഭവിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മോയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികള്‍ക്കുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
