തിരുവല്ലയില്‍ ഹോട്ടലുടമ തൂങ്ങി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ ഹോട്ടലുടമ ആത്മഹത്യ ചെയ്തു.

തിരുവല്ല രാമന്‍ചിറയില്‍ ആരാമം ഹോട്ടല്‍ ഉടമയായ തിരുമൂലപുരം സ്വദേശി പല്ലാട്ട് വീട്ടില്‍ ഗിരീഷ്‌കുമാര്‍ (56) ആണ് ആത്മഹത്യ ചെയ്തത്.

അഞ്ചല്‍ക്കുറ്റിയിലെ വാടകവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗിരീഷിന് വലിയ തുകയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തിരുവല്ല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.