ചങ്ങനാശ്ശേരിയിൽ ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമം; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കീഴാറൂർ കരക്കറത്തല ഭാഗത്ത് അഞ്ജനഭവൻ വീട്ടിൽ ഫ്രാൻസിസ് (60) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകാനായി നിന്ന ആൺകുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും, ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, എ.എസ്.ഐ ജീമോൻ മാത്യു, അംബിക, സി.പി.ഓ അതുൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.