തൃശൂര്‍: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കല്ലുംപുറം സ്വദേശി പുത്തൻപീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയില്‍ പറഞ്ഞയച്ച സബീന, രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭര്‍ത്താവ് ആബിദ് മലേഷ്യയിലാണ്.
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. അതേസമയം മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ഭര്‍തൃവീട്ടുക്കാര്‍ക്കെതിരെയാണ് ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
