തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ മരിച്ചു.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശ്രീജിത്തിന്റെ ബൈക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 2012 ലാണ് ശ്രീജിത്ത് സർവീസില്‍ കയറിയത്.
