ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കൂടുതല്‍ കായികതാരങ്ങള്‍; പത്മശ്രീ തിരികെ നല്‍കുമെന്ന് വിരേന്ദര്‍ സിംങ്

ഡൽഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കൂടുതല്‍ കായിക താരങ്ങള്‍.

പത്മശ്രീ തിരികെ നല്‍കുമെന്ന് മുൻ ഗുസ്തി താരം വിരേന്ദര്‍ സിംങ് യാദവ് പ്രഖ്യാപിച്ചു.

വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കായിക താരങ്ങളുമായി സംസാരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്കിനും ബജ്രംങ് പൂനിയയ്ക്കും പിന്നാലെ പത്മശ്രീ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഗുസ്തി താരം വിരേന്ദര്‍ സിംങ്.

കേള്‍വി പരിമിതര്‍ക്കുളള ഒളിംപിക്സില്‍ മൂന്നു തവണ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് വിരേന്ദര്‍ സിംങ്. രാജ്യത്തെ മറ്റു കായിക താരങ്ങളും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷിക്കൊപ്പമെന്നും വിരേന്ദര്‍ എക്സില്‍ കുറിച്ചു.