നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; പോസ്റ്റര്‍ നേരത്തെ തന്നെ തയ്യാറാക്കിയെന്ന് സംശയം; സമാധി തുറക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടാവും

നെയ്യാറ്റിൻകര: അതിയന്നൂർ കാവുവിള ഗോപൻ സ്വാമിയുടെ സമാധി പോസ്റ്റർ അച്ചടിച്ചതിലും ദുരൂഹതയെന്ന് പൊലീസ്.

എവിടെ നിന്നാണ് പോസ്റ്റർ തയ്യാറാക്കിയതെന്നതില്‍ മക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് പൊലീസ് പറയുന്നു.
പോസ്റ്റർ നേരത്തെ തന്നെ തയ്യാറാക്കിയതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സമാധി തുറക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടാവും.
വീട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ സമാധി പൊളിക്കുന്ന നടപടി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. സമാധി പൊളിക്കുന്നതിനെതിരെ കുടുംബവും ചില സംഘടനാ പ്രവർത്തകരും രംഗത്തുവരികയായിരുന്നു.

സമാധി പൊളിച്ച്‌ വാസ്തവം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാരും സംഘടിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ സ്ഥലത്ത് അരങ്ങേറിയത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഗോപൻ സ്വാമിയുടെ കുടുംബം അറിയിക്കുന്നത്.