മംഗളൂരു: ഭർത്താവ് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഭാര്യ ജയശ്രീയെ (28) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കിരണ്‍ ഉപാദ്യായെ (30) പോലീസ് അറസ്റ്റ് ചെയ്തു. 9 മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
3 മാസമായി വാടക വീട്ടില്‍ താമസിക്കുന്ന ഇരുവരും തമ്മില്‍ വെള്ളിയാഴ്ച വഴക്കുണ്ടായതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. വഴക്കിനിടയിലാണ് കൊലപാതകം നടന്നത്.
മൃതദേഹം അജർക്കാടിലെ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
