കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.
എറണാകുളം ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് താമസിക്കുന്ന ദീപു എന്നയാള്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ദീപുവിനെ ഏലൂർ പൊലീസ് പിടികൂടി.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
