കാറിന്റെ താക്കോല്‍ നല്‍കിയില്ല; മകനും മരുമകളും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചതായി കേസ്

ആലപ്പുഴ: കാറിന്റെ താക്കോല്‍ കൊടുക്കാത്തതിന് നാല്‍പ്പത്തൊന്നുകാരിയായ അമ്മയെ മകനും മരുമകളും ചേര്‍ന്നു മര്‍ദിച്ചതായി കേസ്.

വളവനാട് പാലത്തിനു സമീപത്തെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഇരുപത്തൊന്നുകാരനായ മകന്‍ രോഹന്‍, വീട്ടുകാരുടെ സമ്മതമില്ലാതെ പതിനെട്ടുകാരിയായ ജിനു എന്ന പെണ്‍കുട്ടിയെ വിവാഹംചെയ്തു കൊണ്ടുവന്നതാണ് വഴക്കിന്റെ തുടക്കമെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാല്‍, കാറില്‍ കിടക്കാനായി കഴിഞ്ഞദിവസം മകന്‍ അമ്മയോടു താക്കോല്‍ ചോദിച്ചു. കൊടുക്കാഞ്ഞപ്പോള്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിപ്പിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് മണ്ണഞ്ചേരി പോലീസെടുത്ത കേസ്.