മലപ്പുറം: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണുംകുന്നൻ എം.കെ. മുനീറിനെയാണ് (54) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക കഠിന തടവനുഭവിക്കണമെന്നും പ്രതി പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ ഇരക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ മതിയായ നഷ്ടപരിഹാരം നല്കാൻ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നല്കി.
പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ. അബ്ദുല്‍സലാം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്പെക്ടർ അമൃതരംഗനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ കെ. റഫീഖ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
