ഒടുവിൽ ആശങ്കകള്‍ക്ക് വിരാമം; കുട്ടമ്പുഴയില്‍ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി; സ്ഥിരീകരിച്ച്‌ ഡിഎഫ്‌ഒ

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി.

6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്‌ഒ അറിയിച്ചു.
ഇവരെ നടന്നുവേണം വനത്തിന് പുറത്തെത്തിക്കാൻ. സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്‌ഒ അറിയിക്കുന്നത്.

ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്‌ഒ പറഞ്ഞു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകള്‍കളെയാണ് ഇന്നലെ മുതല്‍ കാണാതായത്.

ഇരുട്ടു വീണതോടെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്.