ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം,സംഭവം പാലായിൽ

കോട്ടയം പാ​ല മാ​ന​ത്തൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. പാ​മ്പ​നാ​ൽ സ്വദേശി ചാക്കോ (50), ഭാ​ര്യ മേ​രി, മ​ക​ൾ മാ​യ, മാ​യ​യു​ടെ ഒ​രു വ​യ​സു​കാ​രി മ​ക​ൾ ഇ​ത​ൾ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സാ​ര​മാ​യി കു​ത്തേ​റ്റ ചാ​ക്കോ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റ് മൂ​ന്ന് പേ​രെ പാലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാവിലെയാണ് ഇവർക്ക് പെ​രു​ന്തേ​നീ​ച്ചയുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീടിന് പുറകു വശത്തു നിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആ​ദ്യം കു​ത്തേ​റ്റ​ത് ഗൃ​ഹ​നാ​ഥ​നാ​ണ്. പി​ന്നാ​ലെ മ​റ്റു​ള്ള​വ​രെ​യും തേ​നീ​ച്ച ആ​ക്ര​മി​ച്ചു. കു​ഞ്ഞി​നെ കു​ത്താ​തി​രി​ക്കാ​ൻ അ​മ്മ മാ​യ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചതിനാൽ അ​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തേ​നീ​ച്ച ആക്രമണത്തെക്കുറിച്ച് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും നാ​ട്ടു​കാ​ർ വിവര​മ​റി​യി​ച്ചി​ട്ടു​ണ്ട്.