സഹപാഠിയുടെ ചർദ്ദി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊണ്ട് കൊരിപ്പിച്ച സംഭവം; പരാതി നൽകി മാതാപിതാക്കൾ; പരാതി അടിസ്ഥാനരഹിതമെന്ന് സ്കൂൾ അധികൃതർ; സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

ഇടുക്കി: ഇടുക്കി ജില്ലയിലെ സ്ലീവാമലയിലുള്ള സെൻ്റ് ബെനഡിക്‌ട്‌സ് എല്‍പി സ്കൂളിൽ രണ്ടാം

ക്ലാസ് വിദ്യാർത്ഥിയെ കൊണ്ട് സഹപാഠിയുടെ ഛർദി വാരിപ്പിച്ചു എന്ന പരാതിയിൽ മന്ത്രി

ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. കുട്ടിയുടെ മാതാപിതാക്കളാണ്

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയത്

കഴിഞ്ഞ 13ന് സഹപാഠി ഛർദ്ദിച്ചപ്പോൾ തന്റെ ആറര വയസ്സുമാത്രമുള്ള കുട്ടിയെ കൊണ്ട്

നിർബന്ധിച്ച് ഛർദ്ദി വാരി കളയിച്ചു എന്നാണ് മാതാപിതാക്കൾ പറയുന്നത് അതേസമയം പരാതി

അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു