കോട്ടയം: വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒന്നരക്കോടി രൂപ നല്കി.
ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ ഒരുലക്ഷത്തിഎഴുപതിനായിരം രൂപയും നല്കി.
മന്ത്രി വി. ശിവന്‍കുട്ടിക്ക് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ. ദിവാകരന് ചെക്ക് കൈമാറി. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി. മനോഹര്‍ സന്നിഹിതനായിരുന്നു.
