മുഖത്തെ കരുവാളിപ്പാണോ നിങ്ങളുടെ പ്രശ്നം; കരുവാളിപ്പ് അകറ്റാന്‍ കുറച്ച്‌ ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം

കോട്ടയം: സണ്‍ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
അത്തരത്തിലൊന്നാണ് മഞ്ഞള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍.

ഫെയ്സ്പാക്കുകള്‍ നോക്കാം.

പപ്പായ മഞ്ഞള്‍പ്പൊടി

അര കപ്പ് പപ്പായിയിലേയ്ക്ക് തേനും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് വൃത്തിയായി കഴുകിയ മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.

തക്കാളി തൈര്

തക്കാളി തൊലി കളഞ്ഞ് ഉടച്ചെടുക്കാം. അതിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി കളയാം.

കാപ്പിപ്പൊടി തൈര്

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

കടലമാവ് തൈര്

ഒരു ടീസ്പൂണ്‍ കടലമാവ് ബൗളിലേയ്ക്കെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

കറ്റാർവാഴ ജെല്‍

കറ്റാർവാഴ ജെല്ലിലേയ്ക്ക് മഞ്ഞള്‍പ്പൊടി അല്ലെങ്കില്‍ തേൻ എന്നിവ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.