മലപ്പുറം : വേങ്ങര കണ്ണമംഗലത്ത് ലോറിക്കും വീടിന്റെ ഭിത്തിക്കും ഇടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.
കണ്ണമംഗലം, ബദരിയ്യാ നഗർ സ്വദേശി കോയിസ്സൻ ഫാസിൽ ഇല്യാസ് (45) ആണ് മരിച്ചത്.
എം സാൻ്റെുമായി വന്ന ലോറി സെപ്റ്റിക് ടാങ്കിന് മുകളിൽ കയറിയതോടെ സ്ലാബ് പൊട്ടി പുറകിലേക്ക് നീങ്ങുകയായിരുന്നു.
ഈ സമയം വീടിൻറെ ഭിത്തിയോട് ചേർന്ന് നിൽക്കുകയായിരുന്ന യുവാവ് ലോറിക്കും ഭിത്തിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു.
മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
