ബെവ്കോ ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ, സംഭവം അങ്കമാലിയിൽ

എറണാകുളം അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന നത്തി വിജിലൻസ്. പരിശോധനയിൽ വൻക്രമക്കേടാണ് കണ്ടെത്തിയത്. കണക്ക് പരിശോധിച്ചപ്പോൾ അതിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. കൂടാതെ ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. മാത്രവുമല്ല ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ജോലി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്‌തേക്കും.