സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘വെറി’; മാർച്ച്‌ ആറിന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു

മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഓയാസിസ് ഇന്റർനാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാർ നിർമ്മിച്ച്‌ ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രം മാർച്ച്‌ ആറിന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.

ചിത്രത്തില്‍ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനില്‍ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരണ്‍ സരിഗ, സജിൻ ലാല്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഛായാഗ്രഹണം- സജീം പൂവച്ചല്‍, കഥ, തിരക്കഥ, സംഭാഷണം- ശംസീർ ഖാൻ, സംഗീതം- അലി രാഷ്ട്ര, റിജോഷ്, എഡിറ്റർ- ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര, സൗണ്ട് ഡിസൈൻ- ഷാബു ചെറുവല്ലൂർ, ആർട്ട്- അരുണ്‍ ചിത്തിര, മേക്കപ്പ്- രാജേഷ് വെള്ളനാട്, അമല്‍ എറ്റേണല്‍, കോസ്റ്റ്യൂംസ്- വിഷ്ണു ആറ്റുകാല്‍, പി ആർ ഒ- എ എസ് ദിനേശ്.