കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം; ഒരു കുഞ്ഞൻ വട്ടയപ്പം റെസിപ്പി നോക്കിയാലോ?

കോട്ടയം: ഒരു കുഞ്ഞൻ വട്ടയപ്പം റെസിപ്പി നോക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം.

ആവശ്യമായ ചേരുവകള്‍

അരി പൊടി – 1 കപ്പ്
തേങ്ങാ ചിരവിയത് – 1 കപ്പ്
ചോറ്- 1/2 കപ്പ്
ഈസ്റ്റ്- 1/2 ടീ സ്പൂണ്‍
പഞ്ചസാര – 4 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചൂടുവെള്ളം – ആവശ്യത്തിന്
ഏലയ്ക്കാ പൊടി – 1/2 ടീ സ്പൂണ്‍
ചെറി- അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

മിക്സി ഗ്രൈൻഡറില്‍ അരി പൊടി, തേങ്ങാ ചിരവിയത്, പുഴുങ്ങിയ അരി, ഈസ്റ്റു, പഞ്ചസാര ഇവ ചേർത്ത് നന്നായി അരച്ച്‌ പേസ്റ്റാക്കുക. ഇത് ഒരു മണിക്കൂർ ഫെർമെന്റേഷൻന് ആയി മാറ്റി വയ്ക്കുക. അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് ഏലയ്ക്ക പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഇഡ്ഡലി മേക്കറില്‍ മാവ് ഒഴിച്ച്‌ മുകളില്‍ ചെറി അലങ്കരമായി വെക്കുക.15 മിനിറ്റ് ആവിയില്‍ വേവിച്ച്‌ തണുപ്പിച്ചാല്‍ മൃദുവായ മിനി വട്ടയപ്പം റെഡി.