പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്.

പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. രാവിലെ 7 മണിയോടെയാണ് സംഭവം. ഷോക്കേറ്റ ചന്ദ്രശേഖരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഗോപാലപിള്ളയ്ക്കും ഷോക്കേറ്റതെന്നു പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ രണ്ടുപേരും ഒന്നിച്ച് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. വൈദ്യുതി വേലിയിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു.

ഷോക്കേറ്റയാളെ അടുത്തയാൾ രക്ഷപ്പെടുത്താൻ‌ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാൾ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.