കോട്ടയം : അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍പാലത്തിന് സമീപം രാവിലെ 10.45 ഓടെയാണ് സംഭവം.
ഇതരസംസ്ഥാനക്കാരായ അമ്മയും അഞ്ചുവയസുള്ള കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസും ആർപിഎഫും ചേർന്ന് തുടർനടപടികള്‍ സ്വീകരിച്ചു.
