സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡ്രൈവർ പോലീസിന്റെ പിടിയിൽ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ. ഇടക്കുന്നം റഹീം കെ.എസ്, (55) ആണ് പിടിയിലായത്.
2025 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.

സ്കൂൾ വാനിലെ  7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ ലൈംഗിക ഉദ്ദേശത്തോടെ
കടന്ന് പിടിച്ച് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തുകയും ലൈംഗീകമായ ഉദ്ദേശത്തോടെ പിൻതുടരുകയും  ഇഷ്ടമാണെന്നു പറയാത്ത പക്ഷം സ്കൂൾ ബസ് നശിപ്പിചെന്ന് സ്കൂളിൽ പറയുമെന്നും അടിക്കുമെന്നും മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെക്കൊണ്ട് വീട്ടിലെ ഫോണിൽ നിന്നും തനിക്ക് മെസ്സേജുകൾ അയപ്പിക്കുകയും, ഫോൺ ചെയ്യിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടിയെ ഫോണിലൂടെയും, പിന്തുടർന്നും ശല്യം ചെയ്തും, ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും അതിക്രമം കാണിക്കുകയായിരുന്നു.