അരൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം; അപകടം ഇന്ന് രാവിലെ

ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ 60കാരനായ രവി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് രവി. ആലപ്പുഴയിൽ രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.