വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലി​ടി​ച്ചും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ട​ങ്ങൾ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കു​ന്ന​ത് പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ എ​ത്തി​, ട്രാ​ഫി​ക് സി​ഗ്‌ന​ലു​ക​ളെ​ച്ചൊ​ല്ലി ആക്ഷേപവും പ്രതിഷേധവും ശക്തം; നാ​ടി​നും ജ​ന​ത്തി​നും വേ​ണ്ടാ​ത്ത ട്രാ​ഫി​ക് സി​ഗ്ന​ൽ ആ​ർ​ക്കു​വേ​ണ്ടിയെന്ന് ജനങ്ങൾ

കു​റ​വി​ല​ങ്ങാ​ട്: സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും കോ​ഴാ​ക്ക​വ​ല​യി​ലും സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്‌ന​ലു​ക​ളെ​ച്ചൊ​ല്ലി ബാ​ക്കി​യു​ള്ള​ത് ആ​ക്ഷേ​പ​ങ്ങ​ൾ മാ​ത്രം. പ്ര​തി​ഷേ​ധ​വും ആ​ക്ഷേ​പ​വും ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ തു​ട​ർ​ക്ക​ഥ​യാ​കുന്നു.

കോ​ഴാ​യി​ലും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലി​ടി​ച്ചും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

മാ​സത്തിലെ ആ​ദ്യ ​വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്ന ക​ഴി​ഞ്ഞ​ദി​വ​സം തീ​ർത്ഥാ​ട​ക​ര​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ കോ​ഴാ​ക്ക​വ​ല മു​ത​ൽ നി​ര​ങ്ങി നീ​ങ്ങേ​ണ്ടി വ​ന്നു. സാ​ധാ​ര​ണ​ ദി​വ​സ​ങ്ങ​ളി​ൽ മു​ട്ടു​ങ്ക​ൽ ജം​ഗ്ഷ​ൻ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​തു​ട​ങ്ങ​ണം. ഇ​തു സ​മ​യ​ന​ഷ്ട​വും ഇ​ന്ധ​ന ​ന​ഷ്ട​വു​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തി​ലു​പ​രി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​തു കാ​ര​ണ​മാ​കു​ന്നു.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പോ​ലീ​സി​നെ കാ​ണാ​നി​ല്ലാ​തി​രു​ന്ന സ്ഥി​തി​പോ​ലും മാ​റി. പ​ല​പ്പോ​ഴും പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ എ​ത്തി​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കു​ന്ന​ത്. നാ​ടി​നും ജ​ന​ത്തി​നും വേ​ണ്ടാ​ത്ത ട്രാ​ഫി​ക് സി​ഗ്ന​ൽ ആ​ർ​ക്കു​വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്നാ​ണു ചോ​ദ്യം.

എം​സി റോ​ഡി​ൽ ത​ന്നെ കോ​ഴാ​യേ​ക്കാ​ൾ വ​ലി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നും സി​ഗ്ന​ൽ വ​ഴി​യ​ല്ല ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളും ഉ​യ​രു​ന്നു​ണ്ട്. കോ​ഴാ​യി​ലും മു​മ്പ് ത​ട​സ​മി​ല്ലാ​തെ നീ​ങ്ങി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.