കണ്ണൂര്‍:കണ്ണൂരില്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു.
തൃശൂര്‍ സ്വദേശി ഷാൻജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം.
സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്.
.
ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചിലയില്‍ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്‍റെ കടിയേല്‍ക്കുകയായിരുന്നു. നടക്കുന്നതിനിടെ ഷാൻജിതിന്‍റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്.
ഉടൻ തന്നെ ഷാൻജിതിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു.
