കോട്ടയം തൃക്കൊടിത്താനത്ത് ബൈക്കിൽ എത്തിയ ആൾ വയോധികയുടെ മൂന്നു പവന്റെ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം : തൃക്കൊടിത്താനം കോട്ടമുറിയിൽ ബൈക്കിൽ എത്തിയ ആൾ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു.

കോട്ടമുറി ഭാഗത്ത് താമസിക്കുന്ന  മേരിക്കുട്ടി മാത്യു (83) എന്ന സ്ത്രീയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്.

വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് വയോധികയുടെ വീടിന് മുൻപിലെത്തിയ ആൾ മേരിക്കുട്ടിയോട് സംസാരിക്കുകയും ഇയാൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ കേൾവി കുറവുള്ള മേരിക്കുട്ടി ഗേറ്റിനടുത്തേക്ക് എത്തിയപ്പോൾ ഇയാൾ മാല പൊട്ടിച്ചു കൊണ്ട് ബൈക്കിൽ കടന്നു കളയുകയായിരുന്നു.

ചുവപ്പ് കളർ സ്കൂട്ടറിലെത്തിയ കറുത്ത ഷർട്ടും മുണ്ടും ധരിച്ചയാളാണ് മാല പൊട്ടിച്ചു കടന്നു കളഞ്ഞത് എന്ന് വയോധിക പറഞ്ഞു, ഇയാളുടെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ട്.

തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ ആരംഭിച്ചു.