കോട്ടയം പാലായിൽ അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസ് ; റിമാൻഡിൽ ആയ റിട്ട. അധ്യാപകനെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

കോട്ടയം: പാലായിലെ അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് റിമാൻഡിലായ റിട്ട. അധ്യാപകന വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡി അപേക്ഷ ഇന്നു കോടതിയിൽ സമർപ്പിച്ചേക്കും. വിരമിച്ച അധ്യാപകന്‍ വടകര സ്വദേശി വിജയനാണ് പിടിയിലായത്.

അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാള്‍ പിടിയിലായത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.

സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.
കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി.ആർ.രവികുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കഴിഞ്ഞ ദിവസം ഒന്നാം പ്രതി വിജയനെ ഒന്നര ലക്ഷം രൂപയു മായി പിടികൂടിയത്.

കൂട്ടുപ്രതികളായ ഏതാനും ഉദ്യോഗസ്ഥരെകുറിച്ചുള്ള വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി വിജയൻ, സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥനും രണ്ടാം പതിയുമായ സുരേഷ് ബാബു, സംശയിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ കോൾ ഡിറ്റെയിൽ ശേഖരിക്കുന്നുണ്ട്. അതിന് ശേഷമാവും കുടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്തുക. ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ രണ്ടാം പ്രതിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങും.
സെക്രട്ടറിയറ്റ് കേന്ദ്രീകരിച്ച് ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

പാലായിലെ 3 അധ്യാപകരുടെ നിയമനം നേരത്തേ റദ്ദായിരുന്നു ഇതിനെതിരേ ഇവർ ഹൈക്കോരിയെ സമീപിച്ചു. ഇതിനിടെ നിയമനം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് ഒന്നാം പ്രതി അധ്യാപകരെ വലയിലാക്കിയത്. ആദ്യം 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഒന്നര ലക്ഷത്തിന് തീർക്കുകയായിരുന്നു.ഹൈക്കോടതി ജംഗ്ഷനിൽ പണവുമായി എത്താതാണ് ആദ്യം പറഞ്ഞത് പിന്നീട് വാട്ടർ മെട്രോ ഭാഗത്ത് വരാൻ പറഞ്ഞു. അവിടെ വച്ചാണ് വിജിലൻസ് പിടികൂടിയത്.

സി ഐ മാരായ പ്രദീപ്. വിനോദ് പിള്ള , രമേശ്. മഹേഷ് എന്നിവരടങ്ങുന്ന വിട്ടിലൻസ് ടീമാണ് ഓപ്പറേഷൻ നടത്തിയത്. മാത്തുക്കുട്ടി, രണ്ജിത് എന്നി ഗസറ്റഡ് ഓഫീസർമാരുo ഉണ്ടായിരുന്നു.