തിരുവനന്തപുരം : അരുവിക്കരയില്‍ കെഎസ്‌ആര്‍ടിസി ബസിലേയ്‌ക്ക് ബൈക്ക് ഇടിച്ചുകയറി. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.അരുവിക്കര സ്വദേശികളും അയല്‍വാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേയ്‌ക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് ഇടിച്ചത്. അരുവിക്കരയില്‍ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കള്‍. നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടൻതന്നെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട സമയത്ത് ബസ് റോഡരികിലെ ഓടയിലേയ്‌ക്ക് ചരിഞ്ഞു. മുൻവശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
