വിനോദ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികളോട് മദ്യപിച്ച്‌ അപമര്യാദയായി പെരുമാറി: ക്ലര്‍ക്കിന് സസ്‌പെൻഷൻ

പാലക്കാട്: വിനോദ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികളോട് മദ്യപിച്ച്‌ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെൻഷൻ.

സംഭവത്തില്‍ ക്ലര്‍ക്ക് സത്യപാലനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. പാലക്കാട് ചളവറ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

വിനോദ യാത്ര സംഘത്തിലുണ്ടായിരുന്ന പ്രധാന അധ്യാപിക എ സി രജിതയോട് അവധിയില്‍ പ്രവേശിക്കാൻ മാനേജ്മെന്റ് നിര്‍ദേശിച്ചു. പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

സത്യപാലൻ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ചളവറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ്.