വ്യാജ നിയമന ഉത്തരവ് നല്‍കി പണം തട്ടിയ കേസ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തു.

ആരോഗ്യവകുപ്പിന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയതിനണ് സസ്പെൻഷൻ.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയെ തുടര്‍ന്ന് അരവിന്ദനെ കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തു.

കൂടാതെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി അറിയിക്കുകയും ചെയ്തു.