തലസ്ഥാന നഗരത്തില്‍ മാനവീയം മോഡലില്‍ മറ്റൊരു റോഡ് കൂടി വരുന്നു ; നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടച്ചിട്ട അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ മാനവീയത്തിന് സമാനമാക്കുമെന്നാണ് പ്രഖ്യാപനം.

 

തിരുവനന്തപുരം : തലസ്ഥാനവാസികള്‍ക്ക് ദുരിതമായി മാറിയ സ്മാര്‍ട്ട് റോ‍ഡ് പണി ഉടൻ തീര്‍ക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഉറപ്പ്. പാളയത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജും ലൈബ്രറിയും ചുറ്റി ഓവര്‍ബ്രിഡ്ജ് വരെ പോകുന്ന റോഡാണ്. പണി മുടങ്ങിയും പണി ഇഴഞ്ഞും മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലിപ്പോള്‍ ഒരുവശം അടച്ചിട്ട് തിരക്കിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

നവീകരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി റോഡിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാല് സോണുകളായി തിരിച്ച്‌ മാനവീയം മോഡലില്‍ സൗന്ദര്യവത്കരണമാണ് ഉദ്ദേശിക്കുന്നത്.  സ്മാർട്ട്  സിറ്റിയും പൊതുമരാമത്ത് വകുപ്പും തലസ്ഥാന നഗരത്തിലെ റോഡുകളാകെ അടച്ചിട്ട് പുനര്‍നിര്‍മ്മിക്കുകയാണ്. ആഴ്ചകളായി പണി മൂലം നഗരം വൻ ഗതാഗതകുരുക്കിലാണ്.

12 സ്മാര്‍ട് റോഡുകളില്‍ 2 എണ്ണം ഗതാഗത യോഗ്യമാക്കിയെന്നും പൊതുമരാമത്ത് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന 28 റോഡുകളുടെ നിര്‍മാണത്തില്‍ 13 എണ്ണത്തിന്‍റെ ടാറിംഗ് പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച്‌ 31 ആണ് ഡെഡ്‍ലൈൻ