വ്യാജ തിരച്ചറിയല്‍ കാര്‍ഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

 

തിരുവനന്തപുരം:വിജയന് ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്യട്ടെ. ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

സാന്ദ്ര ബോസെന്ന എസ്‌എഫ്‌ഐക്കാരിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തുവെങ്കില്‍ ചോദിക്കാൻ ആ സ്ഥാപനത്തിന് ആര്‍ജവമുണ്ടാകില്ല. തനിക്ക് നോട്ടീസ് തന്നാല്‍ ഹാജരാകുമായിരുന്നല്ലോ. പി.കെ. ബിജുവിനെ അറസ്റ്റ് ചെയ്തത് സമര സ്ഥലത്ത് നിന്നാണ്. തന്നെ അറസ്റ്റ് ചെയ്തത് വീട്ടില്‍ നിന്നാണ്. ഏത് സംസ്ഥാന അധ്യക്ഷനെയാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നെ പ്രതിയാക്കിയ ശേഷം ഞാൻ 10 പ്രാവശ്യം കന്റോണ്‍മെൻ്റ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ഇനിയും ജയിലില്‍ പോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.