വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല; ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല.

നിയമവിദഗൻ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശയായി.

സെൻസർ ബോർഡ് ഉടൻ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.

വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും റിലീസ് തടയണം എന്നും ആവശ്യപ്പെട്ട് അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.