സുല്‍ത്താൻ‌ബത്തേരി സിസിയില്‍ പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു ; വനംവകുപ്പിന്‍റെ പട്ടികയിലുള്ള ഡബ്ല്യുവൈഎസ് 09 എന്ന ആണ്‍കടുവയാണ് നാട്ടില്‍ ഇറങ്ങിയത്.

വയനാട്: കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടില്‍ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ വനംവകുപ്പ് തൊഴുത്തിലുള്‍പ്പെടെ സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

രണ്ടാം ദിവസം കടുവ വീണ്ടുമെത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചു മടങ്ങുകയായിരുന്നു. അതേസമയം, കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്‌ഒ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കി.