കോട്ടയം കുമാരനല്ലൂരിൽ വാക്ക് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ കുത്തിക്കൊന്നു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; ഇയാൾ ലഹരിക്ക് അടിമയെന്ന് പോലീസ്

കോട്ടയം : കുമാരനല്ലൂർ ഇടയാടിയിൽ മകൻെറ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ലഹരിക്ക് അടിമയായിരുന്നു.

രണ്ടു പേരും മാത്രമാണ് നിലവിൽ വീട്ടിൽ താമസിക്കുന്നത്. ഇവിടെ ഇതു സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

വീട്ടിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കൊലപാതകം കണ്ടത്. തുടർന്ന്, നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന്, പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്ന്, പ്രതിയായ അശോകനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.