രാവിലെ ആറരയോടെയാണ് തീപിടുത്തം ഉണ്ടായത്
സിസിടിവിയുടെ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം
മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു
കടയുടെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു. നഷ്ടം തിട്ടപ്പെടുത്തി വരുന്നു.
താഴത്തങ്ങാടി സ്വദേശി മൻസൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
വഴിയാത്രക്കാരാണ് തീപിടുത്ത വിവരം ആദ്യം അറിഞ്ഞ് ഫയർഫോഴ്സിൽ അറിയിച്ചത്.
