കോട്ടയം: പാലാ നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഇടമറ്റം പൊന്മല ദേവിക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.
പൊന്മല ദേവീക്ഷേത്രത്തിന്റെ ഓഫീസ് കുത്തി തുറന്ന് അകത്തെ അലമാരയിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ചു.
പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് പെട്ടിയിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു.
പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
