പാലക്കാട്: ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു.
കുഞ്ഞ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് വ്യക്തമായതോടെയാണ് നടപടി. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
കോട്ടയം സ്വദേശിയായ ശില്‍പയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ ഒമ്ബതോടെയാണ് കുഞ്ഞുമായി ശില്‍പ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്.
എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇതോടെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
