കോട്ടയം ഐഐഐടിയിൽ നടന്ന സൈബർ കമാൻഡോ പരിശീലന പരിപാടിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി; ചൊവ്വാഴ്‌ച പാസിങ് ഔട്ട് പരേഡ് നടക്കും

കോട്ടയം: ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെയും (ഐ4സി) ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ഐഐഐടിയിൽ നടന്ന സൈബർ കമാൻഡോ പരിശീലന പരിപാടിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 സൈബർ കമാൻഡോകളാണ് പരിശീലനം പൂർത്തിയാക്കിയത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചൊവ്വാഴ്‌ച വൈകിട്ട് 5ന് പാസിങ് ഔട്ട് പരേഡ് നടക്കും.

സൈബർ ആക്രമണ പ്രതിരോധം, എത്തിക്കൽ ഹാക്കിങ്, ഡിജിറ്റൽ ഫൊറൻസിക്, പെനട്രേഷൻ ടെസ്‌റ്റിങ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.

ഇന്ത്യയുടെ സൈബർ പ്രതിരോധ തന്ത്രത്തിലെ ഐകോണിക് പ്രോഗ്രാമായി സൈബർ കമാൻഡോ പരിശീലനം മാറുമെന്ന് കോട്ടയം ഐഐഐടി റജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണ‌ൻ പറഞ്ഞു.