ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാൽ ഈ പ്രചാരണം തീർത്തും തെറ്റാണെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. സിപിഎമ്മിൽ ചേരുന്നതായുള്ള എല്ലാ പ്രചാരണങ്ങളും ഷാനിമോൾ ഉസ്മാൻ നിഷേധിച്ചു. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്നതായി സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം; നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ
