ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എഴുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബസില്‍വെച്ച്‌ സ്കൂള്‍ വിദ്യാർഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍.

കല്ലിയൂർ സ്റ്റേഡിയത്തിനു സമീപം ശാലോം വീട്ടില്‍ ഗോപി(70) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.
ഇയാള്‍ ദിവസവും പാപ്പനംകോട് നിന്ന് കയറി സ്കൂള്‍ വിദ്യാർഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.

തുടർന്നാണ് സ്കൂള്‍ വിദ്യാർഥിനി കരമന പോലീസില്‍ പരാതി നല്‍കിയത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരമന സി.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.